കുവൈത്തിൽ ഇന്ത്യക്കാരായ കോവിഡ്​ ബാധിതർ കൂടുന്നു

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ഇന്ത്യക്കാരായ കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ വൻ കുതിപ്പ്​. കഴിഞ്ഞ അഞ്ചുദിവസങ്ങളിലാ ണ്​ എണ്ണം പെ​െട്ടന്ന്​ വർധിച്ചത്​. മാർച്ച്​ 28 വരെ​ എട്ട്​ ഇന്ത്യക്കാർക്ക്​ മാത്രമാണ്​ കോവിഡ്​ സ്ഥിരീകരിച്ചി രുന്നത്​. മാർച്ച്​ 29ന്​ ഒമ്പത്​ പേർക്കും 30ന്​ എട്ടുപേർക്കും 31ന്​ പത്തുപേർക്കും ഏപ്രിൽ ഒന്നിന്​ 24 പേർക്കും ഏപ്ര ിൽ രണ്ടിന്​ 14 പേർക്കും കോവിഡ്​ സ്ഥിരീകരിച്ചു.
ഇപ്പോൾ കുവൈത്തിലെ വൈറസ്​ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 73 ആണ്​. 219 കേസുകൾ സ്ഥിരീകരിച്ച കുവൈത്തികൾ മാത്രമാണ്​ ഇതിന്​ മുന്നിലുള്ളത്​.
ആദ്യം വൈറസ്​ സ്ഥിരീകരിച്ച സ്വദേശികൾ രോഗമുക്​തി നേടിവരുന്നുണ്ട്​. ഇതിനകം രോഗമുക്​തി നേടിയ 81 പേരും സ്വദേശികളാണ്​. സമീപദിവസങ്ങളിൽ പുതുതായി രോഗബാധിതരാവുന്ന സ്വദേശികളുടെ എണ്ണവും കുറവാണ്​.
ക്യാമ്പുകളിൽ ഒരുമിച്ച്​ കഴിയുന്ന ഇന്ത്യക്കാരിലേക്ക്​ വൈറസ്​ എത്തിയതാണ്​ രോഗികളുടെ എണ്ണം പെ​െട്ടന്ന്​ കുതിച്ചുയരാൻ കാരണം. മഹ്​ബൂല, ജലീബ്​, ഫഹാഹീൽ, ഫർവാനിയ, സാൽമിയ എന്നിവിടങ്ങളിലെ അഞ്ച്​ കെട്ടിടങ്ങൾ സർക്കാർ നിരീക്ഷണത്തിലാണ്​. ഇന്ത്യക്കാരാണ്​ ഇതിൽ ഭൂരിഭാഗം താമസക്കാരും. ഇവിടത്തെ തൊഴിലാളികൾ പുറത്തുപോയ റൂട്ട്​ മാപ്പും സമ്പർക്കം പുലർത്തിയ ആളുകളെയും കേന്ദ്രീകരിച്ച്​ ആരോഗ്യമന്ത്രാലയം അന്വേഷണം നടത്തിവരുന്നു. മൂന്ന്​ ഇന്ത്യക്കാർ ഉ​ൾപ്പെടെ ഏഴുപേർക്ക്​​ ഏതുവഴിയാണ്​ വൈറസ്​ ബാധിച്ചതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഇന്ത്യക്കാർ തിങ്ങിത്താമസിക്കുന്ന മഹ്​ബൂല, ജലീബ്​ എന്നിവിടങ്ങളിൽ നിയന്ത്രണം ഏറ്റെടുക്കാൻ ​സൈന്യം ഇറങ്ങിയതും കഴിഞ്ഞദിവസത്തെ ശ്രദ്ധേയ സംഭവമാണ്​.

LATEST VIDEO

Full View
Tags:    
News Summary - kuwait, kuwait news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.