കുവൈത്ത് കൂട്ടം വെളിയങ്കോട് ഈദ് സംഗമം

കുവൈത്ത് സിറ്റി: കുവൈത്ത് കൂട്ടം വെളിയങ്കോട് 'ഈദ് സംഗമം- 2026' ഫർവാനിയ തക്കാര ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. രക്ഷാധികാരി പി.മജീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹഫീഫ് മൊഹി സ്വാഗതം പറഞ്ഞു. ‘പ്രവാസ മണ്ണിൽ കൂട്ടായ്മയുടെ പ്രാധാന്യം’ എന്ന വിഷയത്തിൽ പി.സി.ഡബ്ലിയു.എഫ് പൊന്നാനി പ്രസിഡന്റും കുവൈത്ത് കൂട്ടം അംഗവുമായ പി.അഷറഫ് മുഖ്യപ്രഭാഷണം നടത്തി. ട്രഷറർ ഷബീർ, പി.സി.ഡബ്ലിയു.എഫ് ജനറൽ സെക്രട്ടറി മുസ്തഫ മുന്ന, സിറാജ് ബിൻ മൂസാ, ടി.അഫ്ളൽ എന്നിവർ ആശംസകൾ നേർന്നു.

വൈസ് പ്രസിഡണ്ട് എൻ.പി.റസാക്കിന്റെ നേതൃത്വത്തിൽ അംഗങ്ങൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ ടി.കെ.ഷബീർ ഒന്നാം സമ്മാനവും, മുനീബ് രണ്ടാം സമ്മാനവും, ഷിബിൽ മൂന്നാം സമ്മാനവും കരസ്ഥമാക്കി. മജീദ്, അസ്ലം, അഷ്റഫ് എന്നിവർ വിജയികൾക്ക് സമ്മാനം നൽകി. ഷാഫി, സുമേഷ്, മുസ്തഫ മുന്ന, ഷെഫീഖ്, സിറാജ് ബിൻ മൂസ എന്നിവർ നയിച്ച ഗാനമേള സംഗമത്തിന് മാറ്റ് കൂട്ടി.

കുവൈത്തിൽ ഈയടുത്ത് അന്തരിച്ച വെളിയങ്കോട് പഞ്ചായത്ത് നിവാസി ഗോപി എരമംഗലത്തെ ചടങ്ങിൽ അനുസ്മരിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ജോയിന്റ് സെക്രട്ടറി മുനീബ് നന്ദി പറഞ്ഞു.

Tags:    
News Summary - Kuwait Kootam Veliyankode Organizes Eid Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.