കുവൈത്ത് കേരള ഇസ് ലാഹി സെന്റർ രക്തദാന ക്യാമ്പിൽ നിന്ന്
കുവൈത്ത് കേരള ഇസ് ലാഹി സെന്റർ രക്തദാന ക്യാമ്പ്
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ് ലാഹി സെന്റർ സോഷ്യൽ വെൽഫെയർ മെഡികെയർ വിഭാഗം കുവൈത്ത് ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സബാഹ് ഹോസ്പിറ്റലിനടുത്തുള്ള ശൈഖ സൽവ സ്റ്റം സെന്ററിൽ നടന്ന ക്യാമ്പിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ രക്തദാനം ചെയ്തു.
ഇസ് ലാഹി സെന്റർ വൈസ് പ്രസിഡന്റ് സി.പി. അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി സുനാഷ് ശുക്കൂർ, സോഷ്യൽ വെൽഫെയർ സെക്രട്ടറി മുഹമ്മദ് അസ് ലം കാപ്പാട്, കെ.സി. അബ്ദുല്ലത്തീഫ്, ഹാറൂൺ അബ്ദുൽ അസീസ്, അനിലാൽ ആസാദ്, സാലിഹ് സുബൈർ, കെ.സി. അബ്ദുൽ മജീദ്, ഹിഫ്സുറഹ് മാൻ, ഷാജു പൊന്നാനി, മുഹമദ് അഷ്റഫ് എകരൂൽ, അബ്ദുൽ അസീസ് നരക്കോട്, ഡോ. യാസർ, ഡോ.മുഹമ്മദ് അലി, അൽ അമീൻ, മെഹബൂബ് കാപ്പാട്, ആസിഫ് നല്ലളം, ആശിഖ് ചാലക്കുടി എന്നിവർ നേതൃത്വം നൽകി. കുവൈത്ത് ബ്ലഡ് ബാങ്കിന്റെ ഇസ് ലാഹി സെന്ററിനുള്ള അംഗീകാരപത്രം സെന്റർ ഭാരവാഹികൾ ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.