കുവൈത്ത് കേരള ഇസ്ലാഹി സെന്റർ രക്തദാന ക്യാമ്പിൽനിന്ന്
കുവൈത്ത് കേരള ഇസ്ലാഹി സെന്റർ രക്തദാന ക്യാമ്പ്
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ സോഷ്യൽ വെൽഫെയർ മെഡികെയർ വിഭാഗം കുവൈത്ത് ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സബാഹ് ഹോസ്പിറ്റലിനടുത്തുള്ള ശൈഖ സൽവ സ്റ്റം സെന്ററിൽ നടന്ന ക്യാമ്പിൽ സ്ത്രീകൾ ഉൾപ്പെടെ ധാരാളം പേർ രക്തം ദാനം ചെയ്തു.
കേന്ദ്ര സെക്രട്ടറിയേറ്റ് അംഗങ്ങളായ സുനാഷ് ശുക്കൂർ, മുഹമ്മദ് അസ് ലം കാപ്പാട്, ഹാറൂൺ അബ്ദുൽ അസീസ്, കെ.സി. അബ്ദുൽ ലത്തീഫ്, സി.പി. അബ്ദുൽ അസീസ്, അസ്ഹർ അതേരി, സക്കീർ കൊയിലാണ്ടി, മെഹബൂബ് കാപ്പാട്, മെഡികെയർ അംഗങ്ങളായ ഡോ. യാസർ, ഡോ. മുഹമ്മദ് അലി, ഇംതിയാസ് മാഹി, അൽ അമീൻ, ആസിഫ് നല്ലളം, സോണൽ ഭാരവാഹികളായ കെ.സി. അബ്ദുൽ മജീദ്, അബ്ദുൽ അസീസ് നരക്കോട്, അൻവർ കാളികാവ്, ഷാജു പൊന്നാനി, ഹിജാസ് അത്തോളി എന്നിവർ നേതൃത്വം നൽകി.
കുവൈത്ത് ബ്ലഡ് ബാങ്കിലെ ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും പൂർണമായ സഹകരണം നൽകി. കുവൈത്ത് ബ്ലഡ് ബാങ്ക് മൊബൈൽ ക്യാമ്പ് മേധാവി ഡോക്ടർ അസ്മ റാഫത്ത് അൽ സാവി ക്യാമ്പിന് ആശംസകളറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.