കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. വിമാനത്താവളം വഴി ഏപ്രില്‍ മാസത്തില്‍ കടന്നു പോയത് 1.1 ദശലക്ഷം യാത്രക്കാരെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് അറിയിച്ചു. യാത്രക്കാരുടെ എണ്ണത്തിൽ 11 ശതമാനം വർധനയാണ് ഈ മാസം രേഖപ്പെടുത്തിയത്. വിമാന സർവീസുകളുടെ എണ്ണത്തിൽ 13 ശതമാനവും, കാർഗോ നീക്കത്തിൽ 10 ശതമാനവും വര്‍ധന ഉണ്ടായതായി വ്യോമയാന സുരക്ഷ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അബ്ദുല്ല അൽ റാജി പറഞ്ഞു. 564,638 യാത്രക്കാര്‍ കുവൈത്തില്‍ എത്തിയപ്പോള്‍ 618,242 യാത്രക്കാര്‍ കുവൈത്തില്‍ നിന്നും പുറപ്പെട്ടു. 10,113 വിമാനങ്ങളാണ് ഏപ്രില്‍ മാസത്തില്‍ സര്‍വീസ് നടത്തിയത്. ദുബൈ, കെയ്റോ, ജിദ്ദ, ഇസ്താംബുൾ, ദോഹ എന്നിവിടങ്ങളിലേക്കാണ് യാത്രക്കാരുടെ കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.