Posted On
date_range Updated On
date_range തീപിടിത്ത കാരണം വൈദ്യുതി ഷോർട്ട് സർക്യൂട്ട്
കുവൈത്ത് സിറ്റി: മൻഗഫിലെ കെട്ടിടത്തിന് തീപിടിച്ചതിന് കാരണം താഴത്തെ നിലയിലെ ഗാർഡിൻ്റെ മുറിയിലുണ്ടായ വൈദ്യുതി ഷോർട്ട് സർക്യൂട്ടാണെന്ന് ജനറൽ ഫയർഫോഴ്‌സ് അറിയിച്ചു.
കെട്ടിടത്തിലെ സാങ്കേതിക പരിശോധന, സാക്ഷികളിൽ നിന്നുള്ള വിവരശേഖരണം, അന്വേഷണം, അഗ്നി മാലിന്യത്തിൻ്റെ സാമ്പിളുകൾ നീക്കം ചെയ്യൽ, വിശകലനം എന്നിവ പൂർത്തിയാക്കിയതായി അന്വേഷണ സംഘം അറിയിച്ചു.
താഴത്തെ നിലയിലെ ഗാർഡ് റൂമിലാണ് തീപിടിത്തമുണ്ടായത്. ഇത് സാങ്കേതിക പരിശോധനയിൽ നിന്ന് വ്യക്തമായതായും അധികൃതർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.