ജലീബിൽ തീപിടിത്തമുണ്ടായ അപ്പാർട്മെന്റ്
Posted On
date_range Updated On
date_range ജലീബിൽ അപ്പാർട്മെന്റിൽ തീപിടിത്തം; ഒരാൾ മരിച്ചു
കുവൈത്ത് സിറ്റി: ജലീബിൽ അപ്പാർട്മെന്റിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. തിങ്കളാഴ്ച രാവിലെയാണ് അപകടം. സമൂദ്, അർദിയ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു.
വൈകാതെ തീ നിയന്ത്രണവിധേയമാക്കിയതായും സ്ഥലം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും അഗ്നിശമന സേന അറിയിച്ചു. അപകടത്തിൽ അപ്പാർട്മെന്റിലെ വസ്തുക്കൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.