ഇ​റാ​ഖി​ല്‍നി​ന്നു​ള്ള ട്ര​ഫി​ൾ ഇ​റ​ക്കു​മ​തി കുവൈത്തിൽ നി​രോ​ധി​ച്ചു

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് വ​ൻ ഡി​മാ​ൻ​ഡു​ള്ള ട്ര​ഫി​ളി​ന്റെ ഇ​റാ​ഖി​ല്‍നി​ന്നു​ള്ള ഇ​റ​ക്കു​മ​തി നി​രോ​ധി​ച്ചു.

കോ​ള​റ​ബാ​ധി​ത രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ന് താ​ല്‍ക്കാ​ലി​ക വി​ല​ക്കേ​ര്‍പ്പെ​ടു​ത്താ​ന്‍ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ന​ല്‍കി​യ നി​ർ​ദേ​ശ​ത്തെ തു​ട​ര്‍ന്നാ​ണ്‌ പു​തി​യ ന​ട​പ​ടി.

ഇ​തോ​ടെ ഈ ​പ്ര​ത്യേ​ക സീ​സ​ണ​ൽ ഭ​ക്ഷ്യ ഇ​ന​ത്തി​ന് ഉ​യ​ർ​ന്ന വി​ല തു​ട​രും.

മ​ഴ​ക്കു പി​റ​കെ മ​രു​ഭൂ​മി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു​തു​ട​ങ്ങി​യ ട്ര​ഫി​ളി​ന് രാ​ജ്യ​ത്ത് ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണ്. കു​വൈ​ത്ത് മ​രു​ഭൂ​മി​യി​ലും പ്ര​ത്യ​ക്ഷ​പ്പെ​ട്ടു​തു​ട​ങ്ങി​യ ട്ര​ഫി​ൾ മാ​ർ​ക്ക​റ്റി​ൽ ല​ഭ്യ​മാ​യി തു​ട​ങ്ങി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ, സീ​സ​ണി​ന്റെ തു​ട​ക്ക​മാ​യ​തോ​ടെ ഉ​യ​ർ​ന്ന വി​ല​യി​ലാ​ണ് വി​ൽ​പ​ന.

സൗ​ദി അ​റേ​ബ്യ, ഇ​റാ​ഖ്, ഇ​റാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് വ​ലി​യ അ​ള​വി​ൽ ഇ​വ കു​വൈ​ത്തി​ൽ എ​ത്തി​ത്തു​ട​ങ്ങു​ന്ന​തോ​ടെ വി​ല കു​റ​യു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ. ഇ​തി​നി​ടെ​യാ​ണ് ഇ​റാ​ഖി​ൽ​നി​ന്നു​ള്ള ഇ​റ​ക്കു​മ​തി​ക്ക് നി​രോ​ധ​നം വ​ന്ന​ത്.

കോ​ള​റ റി​പ്പോ​ര്‍ട്ട് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ഇ​റാ​ഖ്, സി​റി​യ, ല​ബ​നാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്ന് വി​മാ​ന യാ​ത്ര​ക്കാ​ര്‍ ഭ​ക്ഷ​ണം കൊ​ണ്ടു​വ​രു​ന്ന​തി​നും നേ​ര​ത്തേ ഡി.​ജി.​സി.​എ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തി​യി​രു​ന്നു.

Tags:    
News Summary - Kuwait bans truffle imports from Iraq

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.