പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണികൊപ്പം

സൗഹൃദം പുതുക്കി കുവൈത്തും ഇറ്റലിയും

കുവൈത്ത് സിറ്റി: ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് കൂടികാഴ്ച നടത്തി. ഗ്രീസിൽ നടന്ന ആദ്യ യൂറോപ്യൻ-ഗൾഫ് ജിയോപൊളിറ്റിക്കൽ നിക്ഷേപ ഉച്ചകോടിക്കിടെയായിരുന്നു കൂടികാഴ്ച.

വിവിധ മേഖലകളിൽ കുവൈത്ത്-ഇറ്റലി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിനുള്ള കത്ത് കൂടികാഴ്ചക്കിടെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി കുവൈത്ത് പ്രധാനമന്ത്രിക്കു കൈമാറി.

വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ്, കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അതോറിറ്റി (കെ.ഡി.ഐ.പി.എ) ഡയറക്ടർ ജനറൽ ശൈഖ് ഡോ.മിശ്അൽ ജാബിർ അൽ അഹ്മദ് അസ്സബാഹ് എന്നിവരും കൂടികാഴ്ചയിൽ പങ്കെടുത്തു. 

Tags:    
News Summary - Kuwait and Italy renew friendship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.