Posted On
date_range Updated On
date_range കുവൈത്ത് അമീർ ഇന്ന് അമേരിക്കയിലേക്ക്
കുവൈത്ത് സിറ്റി: അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ന് അമേരിക്കയിലേക്കു പുറപ്പെടും. വാഷിങ്ടണില്‍ നടക്കുന്ന ഔദ്യോഗിക പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. സെപ്റ്റംബര്‍ 12ന് വൈറ്റ്ഹൗസില്‍ അമേരിക്കന്‍ പ്രസിഡൻറ് ഡോണള്‍ഡ് ട്രംപുമായി അമീര്‍ കൂടിക്കാഴ്ച നടത്തും. ഒരു വര്‍ഷത്തിനിടെ കുവൈത്ത് അമീറും ട്രംപും നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാവും ഇത്. മേഖലയിലെ വികസന പദ്ധതികളും നയതന്ത്രബന്ധങ്ങളും സുരക്ഷ ക്രമീകരണവുമൊക്കെയായിരിക്കും കൂടിക്കാഴ്ചയിലെ വിഷയങ്ങളെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.