കൊച്ചിയിലേക്ക് കുവൈത്ത് എയര്‍വേസ് സര്‍വിസ് കുറച്ചു

കുവൈത്ത് സിറ്റി: കൊച്ചിയിലേക്കുള്ള കുവൈത്ത് എയര്‍വേസ് വിമാനങ്ങളുടെ എണ്ണം ചുരുക്കി. പകരം സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചു. സീറ്റുകളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ സര്‍വിസ് കുറച്ചാലും നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ക്ക് യാത്രചെയ്യാം. നിലവില്‍ ആഴ്ചയില്‍ 13 വിമാനങ്ങളിലായി 1690 സീറ്റുകളാണുള്ളത്. ഇതിനുപകരം 26 മുതല്‍ 10 വിമാനങ്ങളിലായി 2294 സീറ്റുകള്‍ ഉണ്ടാകും. നിലവില്‍ 13 സര്‍വിസുകളുള്ളത് മാര്‍ച്ച് 26 മുതല്‍ പത്തായി കുറക്കും. പുതിയ ഷെഡ്യൂളില്‍ 272 സീറ്റുകളോടുകൂടിയ വലിയ വിമാനമാകും ഏഴു സര്‍വിസുകള്‍ക്ക് ഉപയോഗിക്കുക. മൂന്നു സര്‍വിസുകള്‍ പഴയതുപോലെ 130 സീറ്റുകളുമായി തുടരും. നിലവില്‍ 130 സീറ്റുകളോട് കൂടിയ വിമാനമാണ് 13 സര്‍വിസുകള്‍ക്കായി ഉപയോഗിക്കുന്നത്. 26 മുതല്‍ വലിയ വിമാനം ദിവസവും വൈകീട്ട് 5.45ന് കുവൈത്തില്‍നിന്ന് പുറപ്പെട്ട് പുലര്‍ച്ചെ 1.30ന് കൊച്ചിയിലത്തെും. കൊച്ചിയില്‍നിന്ന് പുലര്‍ച്ചെ 2.30ന് തിരിക്കുന്ന വിമാനം 4.55നാണ് കുവൈത്തില്‍ എത്തുക. 130 സീറ്റുകളുള്ള വിമാനം തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളില്‍ പുലര്‍ച്ചെ 3.05ന് കുവൈത്തില്‍നിന്ന് പുറപ്പെട്ട് 10.40ന് കൊച്ചിയിലും 11.55ന് കൊച്ചിയില്‍നിന്ന് പുറപ്പെട്ട് 2.20ന് കുവൈത്തിലും എത്തും.

Tags:    
News Summary - kuwait airways

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-08 05:08 GMT