Posted On
date_range Updated On
date_range ബാഗേജ് ഏരിയയിൽ പുക: കുവൈത്ത് എയർവേസ് വിമാനം തിരിച്ചിറക്കി
കുവൈത്ത് സിറ്റി: ലഗേജുകൾ സൂക്ഷിക്കുന്ന ഭാഗത്ത് പുക കണ്ടെത്തിയതിനെ തുടർന്ന് കുവൈത്ത് എയർവേസ് വിമാനം തിരിച്ചിറക്കി. ഖത്തർ തലസ്ഥാനമായ ദോഹയിലേക്ക് തിരിച്ച 619ാം നമ്പർ വിമാനമാണ് പറന്നുയർന്ന് ഏതാനും മിനിറ്റുകൾക്കകം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തന്നെ തിരിച്ചിറക്കിയത്. വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയെന്നും യാത്രക്കാരെ ഒഴിപ്പിച്ചശേഷം പരിശോധിച്ച് സാങ്കേതിക തകരാറുകൾ പരിഹരിച്ചെന്നും കമ്പനി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.