Posted On
date_range Updated On
date_range കുവൈത്ത് എയർവേയ്സ് അഞ്ച് വിമാനങ്ങൾ വാങ്ങുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് എയർവേയ്സ് അഞ്ച് വിമാനങ്ങൾ കൂടി വാങ്ങുന്നു. 2030ഓടെയാകും ഇത് പൂർത്തിയാക്കുക. കുവൈത്ത് എയർവേയ്സിന്റെ കാർഗോ ഡിവിഷൻ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ വിമാനങ്ങൾ. എയർബസ് 350 എ, ബോയിങ് 777 എഫ് എന്നിവയാകും വാങ്ങുകയെന്ന് കുവൈത്ത് എയർവേയ്സ് ചെയർമാൻ അബ്ദുൽ മൊഹ്സെൻ അൽ ഫഖാൻ അറിയിച്ചു.
കമ്പനിയിൽ വിമാന ചരക്ക് വിപുലീകരിക്കുന്നതും പുതിയ ഷിപ്പിങ് തന്ത്രവും സംബന്ധിച്ച തീരുമാനം അടുത്തവർഷം അവസാനത്തോടെ തീരുമാനിക്കും. കുവൈത്ത് ഇന്റർനാഷനൽ എയർപോർട്ടിന് എയർ കാർഗോ സിറ്റി ഉള്ളതിനാൽ ചരക്ക് പ്രവർത്തനങ്ങൾക്കുള്ള അടിസ്ഥാനസൗകര്യമുണ്ടെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.