Posted On
date_range Updated On
date_range കെ.ആർ.സി.എസ് തുർക്കി റെഡ് ക്രസന്റുമായി കരാർ ഒപ്പുവെച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) തുർക്കി റെഡ് ക്രസന്റുമായി അഞ്ച് മില്യൺ യു.എസ് ഡോളറിന്റെ കരാർ ഒപ്പുവെച്ചു. രക്തദാനത്തിനായി 12 കാറുകൾ, രണ്ട് റെസ്ക്യൂ ബോട്ടുകൾ, സെൻട്രൽ കിച്ചൺ എന്നിവയും കരാറിൽ ഉൾപ്പെടുന്നുവെന്ന് കെ.ആർ.സി.എസ് വൈസ് ചെയർമാൻ അൻവർ അൽ ഹസാവി പറഞ്ഞു. അന്റാലിയയിൽ ഡിസാസ്റ്റർ ആൻഡ് റിലീഫ് സെന്റർ നിർമിക്കുന്നതിന് തുർക്കിഷ് ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്മെന്റ് പ്രസിഡൻസിയുമായി (എ.എഫ്.എ.ഡി) കെ.ആർ.സി.എസ് മറ്റൊരു കരാറിൽ ഒപ്പുവെക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.