കൊല്ലം ജില്ല പ്രവാസി സമാജം ക്രിക്കറ്റ് ടീം അംഗങ്ങൾ ഭാരവാഹികൾക്കൊപ്പം
കൊല്ലം ജില്ല പ്രവാസി സമാജം ക്രിക്കറ്റ് ടീം ജഴ്സി പ്രകാശനം
കുവൈത്ത് സിറ്റി: കൊല്ലം ജില്ല പ്രവാസി സമാജം (കെ.ജെ.പി.എസ്) സ്പോർട്സ് കമ്മിറ്റി നേതൃത്വത്തിൽ ക്രിക്കറ്റ് ടീം രൂപീകരിച്ചു. ടീമിന്റെ ഔദ്യോഗിക ജഴ്സി അബ്ബാസിയയിലെ സ്രോതസ്സ് ഹാളിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. കെ.ജെ.പി.എസ് രക്ഷാധികാരി ജോയ് ജോൺ തുരുത്തിക്കര, ടീം ക്യാപ്റ്റൻ നൈസാം, വൈസ് ക്യാപ്റ്റൻ ജസ്റ്റിൻ, ടീം മാനേജർ ഷാജി സാമുവൽ എന്നിവർക്കു ജേഴ്സികൾ കൈമാറി പ്രകാശനം നിർവഹിച്ചു.
അലക്സ് പുത്തൂർ അധ്യക്ഷതവഹിച്ചു. കെ.ജെ.പി.എസ് ഭാരവാഹികളായ ഷഹീദ് ലബ്ബ, ജോയ് ജോൺ തുരുത്തിക്കര, ദീപു ചന്ദ്രൻ, അജയ് നായർ, ബൈജു മിഥുനം, തമ്പി ലൂക്കോസ് എന്നിവർ ആശംസ നേർന്നു. രാജു വർഗീസ് സ്വാഗതവും ടീം ക്യാപ്റ്റൻ നൈസാം നന്ദിയും പറഞ്ഞു.
ഈസ്റ്റ് ഇലവൻ ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഇ.പി.എൽ ടൂർണമെന്റിൽ കെ.ജെ.പി.എസ് ടീം പങ്കെടുക്കും. കുവൈത്തിലെ വിവിധ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ശക്തമായ പ്രകടനം കാഴ്ചവെക്കുമെന്ന് ടീം വ്യക്തമാക്കി. ജോബി ജോയ്, അർജുൻ രവീന്ദ്രൻ, സാബു ഡാനിയേൽ, മനോജ് കുമാർ, നാസർ അബ്ദുൽ സലാം, രതീഷ് കുമാർ, പ്രദീഷ്, ഷാഫി, ഷാനവാസ്, ഷിബു എന്നീ ടീം അംഗങ്ങളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.