കുവൈത്ത് സിറ്റി: മാതൃദിനത്തോടനുബന്ധിച്ച് കുവൈത്ത് മലയാളി സമാജം (കെ.എം.എസ്) സംഘടിപ്പിച്ച ‘എെൻറ പ്രിയപ്പെട്ട അമ്മയ്ക്ക്’ എന്ന വിഷയത്തിൽ നടത്തിയ കത്തെഴുത്ത് മത്സരത്തിലെ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. കുവൈത്തിലെ മലയാളികൾക്കായി നടത്തിയ മത്സരത്തിൽ ലഭിച്ച കത്തുകൾ പ്രമുഖ സാഹിത്യകാരന്മാർ അടങ്ങിയ ജൂറി വിധിനിർണയം നടത്തി.
ബീന ബേബിയെ വിജയിയായി തെരഞ്ഞെടുത്തു. കെ.എം.എസ് പ്രസിഡൻറ് വർഗീസ് പോൾ അധ്യക്ഷത വഹിച്ചു. അഡ്വൈസറി ബോർഡ് ചെയർമാൻ ബിനോയ് ചന്ദ്രൻ ബീന ബേബിക്ക് പുരസ്കാരം നൽകി ആദരിച്ചു. എ.ഡി. ഗോപിനാഥൻ, നിബു ജേക്കബ്, സിജോ മഞ്ഞളി, സജി മണ്ഡലത്തൽ, മാക്സി ജോസഫ്, ജിജു പോൾ, അനിൽകുമാർ, മനോജ് വർഗീസ്, ശ്രീജിത്ത് ശശീന്ദ്രൻ, പ്രദീപ് വേങ്ങോല, ഈപ്പൻ ജോർജ്, ഷിമിറ്റ് പോൾ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഷിമ്മിറ്റ് സ്വാഗതവും ട്രഷറർ നിബു ജേക്കബ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.