കെ.എം.ആർ.എം ചിത്രരചന മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ
Posted On
date_range Updated On
date_range ആവേശമായി കെ.എം.ആർ.എം 'നിറക്കൂട്ട്'
കുവൈത്ത് സിറ്റി: മലങ്കര സഭാ മക്കളുടെ കൂട്ടായ്മയായ കെ.എം.ആർ.എം സാൽമിയ ഏരിയ കമ്മിറ്റി കുട്ടികൾക്കായി 'നിറക്കൂട്ട്' എന്ന പേരിൽ ചിത്രരചന മത്സരം സംഘടിപ്പിച്ചു.
സാൽമിയ സ്പന്ദൻ കൾചറൽ സെന്റർ ഓഡിറ്റോറിയത്തിൽ സജി മാടമണ്ണിൽ അച്ചൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജിബി എബ്രഹാം അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ജിനു ഫിലിപ്പ് സ്വാഗതവും ട്രഷറർ തോമസ് വർഗീസ് നന്ദിയും പറഞ്ഞു. നാല് ഏരിയകളിൽ നിന്നായി 120ൽപരം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ഇവന്റ് കോഓഡിനേറ്റർ ജൂബി ജോർജ്, ഗീവർഗീസ് തോമസ്, വർഗീസ് ജോൺ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.