കെ.​എം.​ആ​ർ.​എം വാ​ർ​ഷി​കാ​ഘോ​ഷം ഫാ. ​ഡേ​വി​സ് ചി​റ​മേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കെ.​എം.​ആ​ർ.​എം വാ​ർ​ഷി​കാ​ഘോ​ഷം

കു​വൈ​ത്ത് സി​റ്റി: കെ.​എം.​ആ​ർ.​എം സ്ഥാ​പ​ക ദി​നാ​ഘോ​ഷ​വും, 30ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും കു​വൈ​ത്ത് സി​റ്റി, ഹോ​ളി ഫാ​മി​ലി കോ-​ക​ത്തീ​ഡ്ര​ൽ ദൈ​വാ​ല​യ​ത്തി​ൽ ന​ട​ന്നു. കി​ഡ്നി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ സ്ഥാ​പ​ക​ൻ ഫാ. ​ഡേ​വി​സ് ചി​റ​മേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫാ. ​ജോ​ൺ തു​ണ്ടി​യ​ത്ത്, കെ.​എം.​ആ​ർ.​എം പ്ര​സി​ഡ​ന്റ്‌ ജോ​ജി​മോ​ൻ തോ​മ​സ്, ഏ​രി​യ പ്ര​സി​ഡ​ന്റു​മാ​ർ, പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ.​കെ. ബാ​ബു, കെ.​എം.​ആ​ർ.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ർ, സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്റ്‌ എ​ന്നി​വ​ർ ദീ​പം തെ​ളി​യി​ച്ചു. മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക സ​ഭ അ​ധ്യ​ക്ഷ​ൻ ക​ർ​ദി​നാ​ൾ മോ​റാ​ൻ മോ​ർ ബ​സേ​ലി​യോ​സ് ക്ലീ​മ്മീ​സ് കാ​തോ​ലി​ക്കാ ബാ​വ​യു​ടെ സ​ന്ദേ​ശം ഫാ. ​ജോ​ൺ തു​ണ്ടി​യ​ത്ത് വാ​യി​ച്ചു.

കെ.​എം.​ആ​ർ.​എം 30ാം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ലോ​ഗോ ഫാ. ​ഡേ​വി​സ് ചി​റ​മേ​ൽ, ഫാ. ​ജോ​ൺ തു​ണ്ടി​യ​ത്തി​നു ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. കെ.​എം.​ആ​ർ.​എം സ്ഥാ​പ​ക അം​ഗ​ങ്ങ​ളെ​യും മു​ൻ കെ.​എം.​ആ​ർ.​എം പ്ര​സി​ഡ​ന്റു​മാ​രെ​യും ആ​ദ​രി​ച്ചു.

സെ​ൻ​ട്ര​ൽ മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, പോ​ഷ​ക​സം​ഘ​ട​ന പ്ര​സി​ഡ​ന്റു​മാ​ർ, ചീ​ഫ് ഇ​ല​ക്ഷ​ൻ ക​മീ​ഷ​ണ​ർ, അ​ഡ്വൈ​സ​റി ബോ​ർ​ഡ്‌ അം​ഗ​ങ്ങ​ൾ, ഓ​ഡി​റ്റേ​ഴ്സ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - KMRM Annual day function

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.