കെ.എം.സി.സി സോഷ്യൽ സെക്യൂരിറ്റി സ്കീം തുക മുനവ്വറലി ശിഹാബ് തങ്ങൾ തുക കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി അംഗമായിരിക്കെ മരണപ്പെട്ട കണ്ണൂർ ജില്ലയിലെ കല്യാശ്ശേരി മണ്ഡലത്തിലെ പ്രവർത്തകന്റെ കൂടുംബത്തിനുള്ള സോഷ്യൽ സെക്യൂരിറ്റി കൈമാറി. അരിയിൽ സി.എച്ച്. സൗധത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ മുസലിം ലീഗ് ദേശീയ സെകെ.എം.സി.സി സോഷ്യൽ സെക്യൂരിറ്റി സ്കീം കൈമാറിക്രട്ടറി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ തുക കൈമാറിയതായി കെ.എം.സി.സി അറിയിച്ചു.
മുസ്ലി ലീഗ് കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി. കെ ടി.സഹദുല്ല, കല്ല്യാശ്ശേരി മണ്ഡലം ട്രഷർ അസ്ലം കെ. കണ്ണപുരം, കുവൈത്ത് കെ.എം.സി.സി. കല്ല്യാശ്ശേരി മണ്ഡലം സെക്രട്ടറി ഹബീബ് കയ്യം, അരിയിൽ ശാഖാ മുസ്ലിം ലീഗ് പ്രസിഡന്റ് നിസാർ, സെക്രട്ടറി നാസർ, കണ്ണൂർ ജില്ല യൂത്ത് ലീഗ് സെക്രട്ടറി. പി.സി.നസീർ, യൂത്ത് ലീഗ് പട്ടുവം പഞ്ചായത്ത് സെക്രട്ടറി പി.പി. സുബൈർ, സി.പി. മുഹമ്മദ് കുഞ്ഞി മാസ്റ്റർ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.