കെ.എം.സി.സി കാസർകോട് മണ്ഡലം വിദ്യാഭ്യാസ അവാർഡ് പോസ്റ്റർ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റി അംഗങ്ങളുടെ മക്കൾക്ക് മുസ്ലിം ലീഗ് നേതാവ് ടി.എ. ഇബ്രാഹിമിന്റെ പേരിൽ നടപ്പിലാക്കുന്ന വിദ്യാഭ്യാസ അവാർഡ് പോസ്റ്റർ പ്രകാശനം ചെയ്തു. പോസ്റ്റർ കെ.എം.സി.സി ആക്റ്റിംഗ് പ്രസിഡന്റ് ഇഖ്ബാൽ മാവിലാടം മണ്ഡലം പ്രസിഡന്റ് അസീസ് തളങ്കരക്ക് നൽകി പ്രകാശനം ചെയ്തു.
ഫഹാഹീൽ നടന്ന ചടങ്ങിൽ ജില്ല പ്രസിഡന്റ് റസാഖ് അയ്യൂർ, ജനറൽ സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത്, വൈസ് പ്രസിഡന്റ് അബ്ദുള്ള കടവത്ത്, സെക്രട്ടറിമാരായ റഫീഖ് ഒളവറ, സി.പി.അഷ്‌റഫ്, മണ്ഡലം സെക്രട്ടറി അഹമ്മദ് ആസാദ് നഗർ, അമീർ കമ്മാടം, ജമാൽ കൊടുവള്ളി എന്നിവർ സംബന്ധിച്ചു.
എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസ്സുകളിലും, മദ്റസ പൊതു പരീക്ഷയിൽ 5,7,10 ക്ലാസ്സുകളിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിക്കും. ഈ വർഷത്തെ വിജയികൾ ജൂൺ 10 ന് മുമ്പ് അപേക്ഷ മണ്ഡലം ഭാരവാഹികൾക്ക് സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.