കെ.എം.സി.സി പ്രവർത്തകർ ഭക്ഷണവും വസ്ത്രവും വിതരണം ചെയ്യുന്നു
Posted On
date_range Updated On
date_range തൊഴിലാളികൾക്ക് ഭക്ഷണവും വസ്ത്രവും വിതരണം ചെയ്തു
കുവൈത്ത് സിറ്റി: മരുഭൂമിയിൽ ഇടയ ജോലിയും മറ്റു തൊഴിലുമായി ജീവിക്കുന്നവർക്ക് ആശ്വാസവുമായി കെ.എം.സി.സി പ്രവർത്തകർ. പെരുന്നാൾ ദിനത്തിൽ ബഫ്ര ഏരിയയിലെ നൂറോളം തൊഴിലാളികൾക്ക് കെ.എം.സി.സി പ്രവർത്തകർ ഭക്ഷണവും പുതു വസ്ത്രങ്ങളും വിതരണം ചെയ്തു. പെരുന്നാൾ ദിനത്തിൽ തൊഴിലാളികൾക്കും മികച്ച ഭക്ഷണവും പുതു വസ്ത്രങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലാണ് ഇത് സംഘടിപ്പിച്ചതെന്നും ഇത് തൊഴിലാളികൾക്ക് വലിയ ആശ്വാസമായെന്നും പ്രവർത്തകർ പറഞ്ഞു. റസാഖ് അയ്യൂർ, സുഹൈൽ അബൂബക്കർ, ആബിദ്, റംഷാദ്, ജമാൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.