Posted On
date_range Updated On
date_range കെ.കെ.എം.എ പൊതുകിണർ സമർപ്പണം ഇന്ന്
കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) സോഷ്യൽ പ്രോജക്ടിന്റെ കീഴിൽ നിർമാണം പൂർത്തിയാക്കിയ കണ്ണൂർ ജില്ലയിലെ എട്ടിക്കുളം പ്രദേശത്തെ പൊതുകിണർ ബുധനാഴ്ച നാടിന് സമർപ്പിക്കും. കുടിവെള്ള ക്ഷാമംകൊണ്ട് പ്രയാസം അനുഭവിക്കുന്ന പ്രദേശത്താണ് പൊതുകിണർ സ്ഥാപിക്കുന്നത്.
കേരളത്തിലും കർണാടകയിലുമായി 23 കിണറുകൾ കെ.കെ.എം.എ സ്ഥാപിച്ചതായി ഭാരവാഹികൾ അറിയിച്ചു. ബുധനാഴ്ച രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ എട്ടിക്കുളം പഞ്ചായത്ത് മെംബർ അബ്ദുൽ അസീസ്, ബഷീർ ദാരിമി, കെ.കെ.എം.എ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.