Posted On
date_range Updated On
date_range കെ.കെ.ഐ.സി ഫലസ്തീൻ സഹായം കൈമാറി
കുവൈത്ത്സിറ്റി: യുദ്ധക്കെടുതിയിൽ പ്രയാസമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് കൈത്താങ്ങായി കുവൈത്ത് കേരള ഇസ്ലാഹി സെന്റർ. പ്രവർത്തകർ, മദ്റസ വിദ്യാർഥികൾ, അനുഭാവികൾ എന്നിവരിൽനിന്ന് സമാഹരിച്ച സഹായം ഭാരവാഹികൾ ജംഇയ്യത്ത് ഇഹിയാഉത്തുറാസ് ഇന്ത്യൻ കോണ്ടിനെന്റൽ ചെയർമാൻ ശൈഖ് ഫലാഹ് ഖാലിദ് അൽ മുതൈരിക്ക് കൈമാറി.
കുവൈത്ത് കേരള ഇസ്ലാഹി സെന്റർ ഭാരവാഹികളായ സുനാശ് ഷുക്കൂർ, മുഹമ്മദ് അസ്ലം കാപ്പാട്, സ്വാലിഹ് സുബൈർ, അബ്ദുൽ അസീസ് നരക്കോട്, അസ്ഹർ അത്തേരി, ഹാഫിദ് മുഹമ്മദ് അസ്ലം എന്നിവർ സന്നിഹിതരായി. സഹകരിച്ച എല്ലാവർക്കും ശൈഖ് ഫലാഹ് ഖാലിദ് അൽ മുതൈരി നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.