Posted On
date_range Updated On
date_range കെ.കെ.ഐ.സി ‘അഹ്ലൻ വ സഹ്ലൻ റമദാൻ’
കുവൈത്ത്സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ (കെ.കെ.ഐ.സി) ‘അഹ്ലൻ വ സഹ്ലൻ റമദാൻ’ പ്രോഗ്രാം ചൊവ്വാഴ്ച അബ്ബാസിയ സെൻട്രൽ സ്കൂൾ ഓപൺ ഓഡിറ്റോറിയത്തിൽ നടക്കും. വൈകുന്നേരം ആറിന് ആരംഭിക്കുന്ന സമ്മേളനത്തിൽ യു.എ.ഇ .ഇസ്ലാഹി സെന്റർ പ്രസിഡന്റ് ഹുസൈൻ സലഫി മുഖ്യപ്രഭാഷണം നടത്തും. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി ഉദ്ഘാടനം ചെയ്യും. അബ്ദുറഹ്മാൻ അബ്ദുൽ ലത്തീഫ് പ്രഭാഷണം നടത്തും. വിവിധ ഭാഗങ്ങളിൽനിന്നും വാഹനവും സ്ത്രീകൾക്ക് പ്രത്യേക സൗകര്യവും ഏർപ്പെടുത്തിയതായി സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.