Posted On
date_range Updated On
date_range ഗ്രാൻഡ് ഹൈപ്പറിൽ കിഡ്സ് കാർണിവലിന് തുടക്കം
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ റീെട്ടയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ മാർക ്കറ്റ് അൽ റായിയിൽ കിഡ്സ് കാർണിവലിന് തുടക്കം കുറിച്ചു. കുട്ടികൾക്കായി വിവിധ കലാ കായിക മത്സരങ്ങളും ക്ലാസുകളും നടത്തി. ഒരു മാസം നീളുന്ന കാർണിവലിൽ അതത് രംഗത്ത് പ്രാഗല്ഭ്യം തെളിയിച്ച വ്യക്തിത്വങ്ങളുടെ നേതൃത്വത്തിൽ ഫാഷൻ ഷോ, ഡാൻസ് ക്ലാസ്, മാജിക് ഷോ ടിപ്സ്, സാൻഡ് ആർട്ട്, ഫേസ് പെയിൻറിങ്, ബലൂൺ ട്വിസ്റ്റിങ് തുടങ്ങിയ വിവിധ പരിപാടികൾ അരങ്ങേറും. എല്ലാ ആഴ്ചകളിലും വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം ആറു മുതൽ രാത്രി ഒമ്പതു വരെയാണ് കിഡ്സ് കാർണിവൽ പരിപാടികൾ. മൂന്ന് വയസ്സിനും 13 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് പെങ്കടുക്കാം. മേയ് മൂന്നിന് വൈകുന്നേരം ഏഴിന് കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി കാർണിവൽ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.