കേരള ലൈബ്രറി ഇൻ കുവൈത്ത് 'കഥാപാത്ര വിശകലന മത്സരം' വിജയികളെ പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ വായനക്കാരുടെ കൂട്ടായ്മയായ കേരള ലൈബ്രറി ഇൻ കുവൈത്ത് വായനക്കാരുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച 'കഥാപാത്ര വിശകലന മത്സരം' വിജയികളെ പ്രഖ്യാപിച്ചു. ഇസ്മായിൽ വള്ളിയോത്ത് ഒന്നാം സ്ഥാനത്തിന് അർഹനായി. ബിജീഷ രണ്ടാം സ്ഥാനവും, സുറുമി നുസൈഫ മൂന്നാം സ്ഥാനവും നേടി.

ജ്യോതിദാസ് തൊടുപുഴ. ജിതേഷ് രാജൻ താഴത്ത് എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്. വിജയികൾക്കുള്ള സമ്മാനദാനം ഔദ്യോഗിക ചടങ്ങിൽ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - Kerala Library in Kuwait Announces Winners of 'Character Analysis Competition'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.