‘കെഫാക്’ ജില്ലതല മാസ്റ്റേഴ്സ് ലീഗ് ഫുട്ബാൾ ജേതാക്കളായ ടിഫാക് ടീം
കുവൈത്ത് സിറ്റി: കെഫാക് അന്തർജില്ല മാസ്റ്റേഴ്സ് ലീഗ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം ജേതാക്കൾ. മിഷിരിഫ് ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരത്തിൽ ഒരു ഗോളിന് മലപ്പുറത്തിനെ പരാജയപ്പെടുത്തിയാണ് ടിഫാകിന്റെ നേട്ടം.
തൃശൂർ ജില്ല മൂന്നാം സ്ഥാനക്കാരായി. ടിഫാക്കിന് വേണ്ടി പ്രസിഡന്റ് ഹരിപ്രസാദ് മണിയൻ, സെക്രട്ടറി മെർവിൻ വർഗീസ്, ടീം ക്യാപ്റ്റൻ സെബാസ്റ്റ്യാൻ എന്നിവർ ചേർന്ന് വിജയികൾക്കുള്ള ട്രോഫി ഏറ്റുവാങ്ങി. കെഫാക് പ്രസിഡന്റ് സഹീർ, ജനറൽ സെക്രട്ടറി മൻസൂർ കുന്നത്തേരി എന്നിവർ ട്രോഫി കൈമാറി.
ടൂർണമെന്റിലെ മികച്ച കളിക്കാരനായി തിരുവനന്തപുരത്തിന്റെ ക്ളീറ്റസ് ജൂസയും, മികച്ച ഡിഫെറെൻഡറായി മലപ്പുറത്തിന്റെ റിയാസ് ബാബുവിനെയും മികച്ച ഗോൾ കീപ്പർ ആയി തൃശൂരിന്റെ സൈനുദ്ദിനെയും ടോപ് സ്കോറർ ആയി തൃശൂരിന്റെ സന്തോഷിനെയും തെരഞ്ഞെടുത്തു. വ്യക്തിഗത ട്രോഫികൾ കെഫാക് പ്രതിനിധികളും വിശിഷ്ട വ്യക്തികളും ചേർന്ന് കൈമാറി. സമ്മാനദാന ചടങ്ങിൽ കുവൈത്തിലെ ഫുട്ബാൾ മേഖലയിലെ പ്രമുഖ വ്യക്തികളും ജില്ല അസോസിയേഷൻ ഭാരവാഹികളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.