കെ.ഇ.എ അബ്ബാസിയ ഉത്സവം പോസ്റ്റർ പ്രകാശനം
Posted On
date_range Updated On
date_range കെ.ഇ.എ പോസ്റ്റർ പ്രകാശനം
കുവൈത്ത് സിറ്റി: കെ.ഇ.എ അബ്ബാസിയ ഏരിയയുടെ നേതൃത്വത്തിൽ നടത്തുന്ന ‘കെ.ഇ.എ അബ്ബാസിയ ഉത്സവം’ പോസ്റ്റർ പ്രകാശനം കേന്ദ്ര പ്രസിഡന്റ് രാമകൃഷ്ണൻ കള്ളാർ, ജനറൽ സെക്രട്ടറി ഹമീദ് മധൂർ എന്നിവർ ചേർന്ന് പ്രോഗ്രാം കൺവീനർ ഹനീഫ പാലായിക്ക് കൈമാറി നിർവഹിച്ചു. ഏരിയ പ്രസിഡന്റ് ഒ.വി. പുഷ്പരാജൻ അധ്യക്ഷത വഹിച്ചു. ചെയർമാൻ ഖലീൽ അടൂർ ഉദ്ഘാടനം ചെയ്തു. ഏരിയ ജനറൽ സെക്രട്ടറി എം.വി. ശ്രീനിവാസൻ പരിപാടികൾ വിശദീകരിച്ചു. ട്രഷറർ പി.വി. ബാബു നന്ദി പറഞ്ഞു. ഒക്ടോബർ ആറിന് അബ്ബാസിയ ഹെവൻസ് ഹാളിലാണ് ‘കെ.ഇ.എ അബ്ബാസിയ ഉത്സവം’.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.