കെ.ഇ.എ ഫർവാനിയ ഏരിയ ഇഫ്താർ സംഗമം സി.എച്ച്. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കാസർകോട് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ കുവൈത്ത് (കെ.ഇ.എ) ഫർവാനിയ ഏരിയ ഇഫ്താർ സംഗമം തക്കാര റസ്റ്റാറന്റിൽ സംഘടിപ്പിച്ചു.
ഏരിയ പ്രസിഡന്റ് ജലീൽ ആരിക്കാടി അധ്യക്ഷത വഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് സി.എച്ച്. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.
രക്ഷാധികാരി സലാം കളനാട് റമദാൻ സന്ദേശം നൽകി. കെ.ഇ.എ ജനറൽ സെക്രട്ടറി അസീസ് തളങ്കര, ഉപദേശക സമിതി അംഗം പി.എ. നാസർ, ട്രഷറർ ശ്രീനിവാസൻ, വിവിധ ഏരിയകളുടെ പ്രതിനിധിയായി ഹസ്സൻ ബല്ല എന്നിവർ ആശംസകൾ അറിയിച്ചു.
ഇഫ്താർ കൺവിനർ സുരേഷ് കൊളവയൽ സ്വാഗതവും ഏരിയ ട്രഷറർ അഭിലാഷ് ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു. സംഗമത്തിൽ ഏരിയ അംഗങ്ങളും കുടുംബാഗങ്ങളും വിശിഷ്ടാതിഥികളും പങ്കെടുത്തു. ഷുഹൈബ് ഷെയ്ക്ക്, ഇഖ്ബാൽ പെരുമ്പട്ട, അസർ കുബ്ല, ഇർഫാൻ, സിറാജ് പാലക്കി, സുമേഷ് പെരിയ, അൻവർ, അഫ്സർ, മുസ്തഫ എന്നിവർ സംഗമം നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.