Posted On
date_range Updated On
date_range വാണി ജയറാമിന്റെ നിര്യാണത്തിൽ കെ.ഡി.എൻ.എ അനുശോചിച്ചു
കുവൈത്ത് സിറ്റി: ഗായിക വാണി ജയറാമിന്റെ വേർപാടിൽ കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) അനുശോചിച്ചു. 19 ഓളം വ്യത്യസ്ത ഭാഷകളിൽ പാടിയ വാണി ജയറാം മലയാളികൾക്ക് എന്നും ഓർക്കാൻ പറ്റുന്ന ഒരുപിടി ഗാനങ്ങൾ ബാക്കിയാക്കിയാണ് വിടവാങ്ങിയത്. തിരുവോണ പുലരിതൻ, സീമന്ത രേഖയിൽ, നാദാപുരം പള്ളിയിലെ, ഓലഞ്ഞാലി കുരുവി അടക്കമുള്ള ഗാനങ്ങൾ മലയാളി ഉള്ളിടത്തോളം നിലനിൽക്കും. ഒരിക്കലും പകരംവെക്കാനാകാത്ത ഗായികയായിരുന്നു അവരെന്ന് അസോസിയേഷന്റെ അനുശോചനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.