കെ.ഡി.എ ഓണം-ഈദ് ആഘോഷം ഒക്ടോബർ 18ന്
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്ത് (കെ.ഡി.എ) ഓണം-ഈദ് ആഘോഷം ഒക്ടോബർ 18ന്. രാവിലെ 9.30 മണി മുതൽ ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിലാണ് ആഘോഷം.
ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന അസോസിയേഷൻ അംഗങ്ങൾ, കുടുംബാംഗങ്ങൾ എന്നിവർ സെപ്റ്റംബർ 30 ന് മുമ്പ് ഏരിയ പ്രസിഡന്റുമായോ അസോസിയേഷൻ ഇ-മെയിലിലോ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു. ആഘോഷ നടത്തിപ്പിനായി 75 അംഗങ്ങള്‍ അടങ്ങിയ സ്വാഗത സംഘം രൂപവത്കരിച്ചു. നിജാസ് കാസിം (ജന.കണ്‍വീ),രേഖ.ടി എസ്, മുസ്തഫ മൈത്രി (ജോ.കണ്‍) എന്നിവരെ തെരഞ്ഞെടുത്തു.
മറ്റു കമ്മിറ്റികളുടെ കൺവീനർമാരായി രാഗേഷ് പറമ്പത്ത് (പ്രോഗ്രാം), ഹനീഫ്.സി (സ്‌പോൺസർഷിപ്പ്), ഷാജി.കെ.വി (സ്റ്റേജ്), ഷാഫി കൊല്ലം (ഫുഡ്), ഹമീദ് കേളോത്ത് (റിസപ്ഷൻ) മജീദ്.എം.കെ.(വളന്‍റിയർ), ഷാഹുൽ ബേപ്പൂർ (പബ്ലിസിറ്റി), ഷംനാസ് (ട്രാൻസ്പോർട്ട്), സന്തോഷ് കുമാർ (സാമ്പത്തികം) എന്നിവരെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.