കുവൈത്ത് കാലിക്കറ്റ് മുസ്ലിം അസോസിയേഷൻ അംഗങ്ങൾക്കുള്ള സാമൂഹിക സുരക്ഷ പദ്ധതി വിഹിതം കൈമാറുന്നു
Posted On
date_range Updated On
date_range കെ.സി.എം.എ സാമൂഹിക സുരക്ഷ തുക നൽകി
കുവൈത്ത് സിറ്റി: കുവൈത്ത് കാലിക്കറ്റ് മുസ്ലിം അസോസിയേഷൻ അംഗങ്ങൾക്കുള്ള സാമൂഹിക സുരക്ഷ പദ്ധതി പ്രകാരം പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്ഥിര താമസത്തിനായി നാട്ടിലേക്ക് പോകുന്നവർക്കുള്ള വിഹിതം നൽകി. എസ്.വി. സഫർ, എസ്.വി. അഷ്റഫ്, വി.വി. അഷ്റഫ് എന്നിവർക്കാണ് പദ്ധതി വിഹിതം നൽകിയത്. എക്സിക്യൂട്ടീവ് അംഗം എൻ. ജവഹർ അധ്യക്ഷത വഹിച്ചു. മുൻ ട്രഷറർ അയ്യൂബ് തമീമിന്റെ സാന്നിധ്യത്തിൽ മൊയ്തീൻ കോയ, നിതീഷ് കടാക്കലകം എന്നിവർ തുക കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.