കാ​സ​ർ​കോ​ട്​ ജി​ല്ല അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്​ ഗ്ലോ​ബ​ൽ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ൽ​കു​ന്ന മെ​ഡി​ക്ക​ൽ ഒാ​ക്​​സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ കൈ​മാ​റു​ന്നു

കാ​സ​ർ​കോ​ട്​ ജി​ല്ല അ​സോ​സി​യേ​ഷ​ൻ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ കൈ​മാ​റി

കു​വൈ​ത്ത് സി​റ്റി: കാ​സ​ർ​കോ​ട്​ ജി​ല്ല അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്​ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ കൈ​മാ​റി. കാ​ഞ്ഞ​ങ്ങാ​െ​ട്ട കാ​സ​ർ​കോ​ട്​ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഷാ​ന​വാ​സ്‌ പാ​ദൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം.​എ​ല്‍.​എ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഓ​ക്സി​ജ​ന്‍ സി​ലി​ണ്ട​റു​ക​ള്‍ ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​കെ.​ആ​ര്‍. രാ​ജ​നും ജി​ല്ല ഹോ​സ്പി​റ്റ​ൽ സൂ​പ്ര​ണ്ട് ഡോ. ​കെ.​വി. പ്ര​കാ​ശും കെ.​ഇ.​എ ഭാ​ര​വാ​ഹി​ക​ളി​ൽ​നി​ന്ന്​ ഏ​റ്റു​വാ​ങ്ങി. കെ.​ഇ.​എ പ്ര​സി​ഡ​ൻ​റ്​ പി.​എ. നാ​സ​റി​െൻറ സ്വാ​ഗ​ത​ത്തോ​ടെ പ​രി​പാ​ടി ആ​രം​ഭി​ച്ചു.

കാ​സ​ർ​കോ​ട്​ ജി​ല്ല അ​സോ​സി​യേ​ഷ​ൻ എ​ല്ലാ ഏ​രി​യ ക​മ്മി​റ്റി​ക​ളു​ടെ​യും ഗ്ലോ​ബ​ൽ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ക​മ്പ​നി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഒ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. സം​ഘ​ട​ന​യെ കു​റി​ച്ച് മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലാം ക​ള​നാ​ട് സം​സാ​രി​ച്ചു. സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ എ. ​ഹ​മീ​ദ്​ ഹാ​ജി, കെ.​ഇ.​എ അം​ഗ​ങ്ങ​ളാ​യ എ​സ്.​എം. ഹ​മീ​ദ്, സാ​ജു പ​ള്ളി​പ്പു​ഴ, ഇ​സ്സു​ദ്ദീ​ൻ തോ​ട്ടി, അ​ഷ്‌​റ​ഫ്‌ ക​ള​ത്തി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.