Posted On
date_range Updated On
date_range കല കുവൈത്ത് ബാലകലാമേള: രജിസ്ട്രേഷൻ 28 വരെ
കുവൈത്ത് സിറ്റി: ഈ വർഷത്തെ കല കുവൈത്ത് -ബി.ഇ.സി എക്സ്ചേഞ്ച് ബാലകലാമേളയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 28ന് മുമ്പായി www.kalakuwait.com എന്ന വെബ്സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. മേയ് അഞ്ചിന് അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടക്കുന്ന പരിപാടിയിൽ കുവൈത്തിലെ വിവിധ സ്കൂളുകളിലെ കുട്ടികള്‍ മത്സരിക്കും. ഭരതനാട്യം, മോഹിനിയാട്ടം, നാടോടിനൃത്തം, ഗ്രൂപ് ഡാൻസ്, പ്രച്ഛന്ന വേഷം, കവിതാപാരായണം, പ്രസംഗം, ശാസ്ത്രീയ സംഗീതം, ലളിതഗഗാനം, മോണോആക്ട് തുടങ്ങിയ സ്റ്റേജിനങ്ങൾക്ക് പുറമെ രചനാമത്സരങ്ങളും നടക്കും.
ഏറ്റവും കൂടുതൽ പോയൻറ് നേടുന്ന സ്കൂളിന് എവർറോളിങ് ട്രോഫിയും, കലാതിലകം, കലാ പ്രതിഭ എന്നിവ നേടുന്നവർക്ക് സ്വർണ മെഡലും സമ്മാനിക്കും. വിജയികൾക്കുള്ള സമ്മാനദാനം മേയ് 19ന് നടക്കുന്ന കല കുവൈത്ത് മെഗാ പരിപാടിയായ മയൂഖം 2017ൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 66015200, 97262978, 60778686 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.