കുവൈത്ത് സിറ്റി: കല കുവൈത്ത് ഫഹാഹീൽ മേഖല യൂനിറ്റുകൾ സംയുക്തമായി ‘ഫാപ്പി- 2024’ എന്ന പേരിൽ പിക്നിക് സംഘടിപ്പിച്ചു. കുട്ടികൾക്കും മുതിർന്നവർക്കും വിവിധ ഇനം മത്സരങ്ങൾ, വടംവലി തുടങ്ങിയ വിനോദങ്ങൾ അരങ്ങേറി. നാട്ടിൽ നടക്കുന്ന തെരഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ പോളിങ് ബൂത്ത് സജ്ജീകരിച്ചു വോട്ടെടുപ്പ് സംഘടിപ്പിച്ചത് ആകർഷകമായി. പ്രവാസി കുടുംബങ്ങൾക്കും ക്യാമ്പിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കും മാനസിക ഉല്ലാസത്തിനും വിനോദത്തിനും പിക്നിക് ഇടമൊരുക്കി. ഫഹാഹീൽ യൂനിറ്റ് ജോയന്റ് കൺവീനർ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കല കുവൈത്ത് ആക്ടിങ് സെക്രട്ടറി ബിജോയ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനൂപ് മങ്ങാട്ട്, മേഖല സെക്രട്ടറി തോമസ് ശെൽവൻ, മേഖല പ്രസിഡന്റ് ദേവദാസ് സെൽവരാജ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഫഹാഹീൽ വെസ്റ്റ് എക്സിക്യൂട്ടിവ് അംഗം അനീഷ് കാരാട്ട് സ്വാഗതവും പ്രോഗ്രാം ജനറൽ കൺവീനർ ജയകുമാർ സഹദേവൻ നന്ദിയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.