കല കുവൈത്ത് ഫഹാഹീൽ മേഖല കമ്മിറ്റി സംഘടിപ്പിച്ച നാടൻപാട്ട് മത്സര വിജയികൾ ട്രോഫിയുമായി
കുവൈത്ത് സിറ്റി: കല കുവൈത്ത് ഫഹാഹീൽ മേഖല കമ്മിറ്റി സംഘടന അംഗങ്ങൾക്കായി നാടൻപാട്ട് മത്സരം സംഘടിപ്പിച്ചു. സീനിയർ വിഭാഗത്തിൽ ഫഹാഹീൽ മേഖലയിലെ ചിലമ്പൊലി ടീം (നാദി ഫഹാഹീൽ യൂനിറ്റ്) ഒന്നാം സ്ഥാനവും ഫഹാഹീൽ മേഖലയിലെ ചെമ്പട ടീം (ഫഹാഹീൽ സെൻട്രൽ, ഫഹാഹീൽ വെസ്റ്റ് യൂനിറ്റുകൾ) രണ്ടാം സ്ഥാനവും അബുഹലീഫ മേഖലയിലെ ചെങ്കതിർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ നെൽക്കതിർ ടീം (മംഗഫ്) ഒന്നാം സ്ഥാനവും താരക പെണ്ണാൾ ടീം രണ്ടാംസ്ഥാനവും വയൽക്കിളികൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നെൽക്കതിർ ടീം (മംഗഫ് യൂനിറ്റ്) ഓഡിയൻസ് പോൾ ട്രോഫി നേടി. മേഖല പ്രസിഡന്റ് പ്രസീദ് കരുണാകരൻ അധ്യക്ഷത വഹിച്ചു. ഡി.പി.എസ് സ്കൂൾ പ്രിൻസിപ്പൽ രവി ആയനോളി ഉദ്ഘാടനം ചെയ്തു. കല കുവൈത്ത് ജനറൽ സെക്രട്ടറി ജെ. സജി, ആക്ടിങ് പ്രസിഡന്റ് ശൈമേഷ് എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി സജീവ് എബ്രഹാം സ്വാഗതവും സ്വാഗതസംഘം ചെയർമാൻ അനൂപ് മങ്ങാട്ട് നന്ദിയും പറഞ്ഞു. കല കുവൈത്ത് ട്രഷറർ അജ്നാസ്, കലാവിഭാഗം സെക്രട്ടറി സണ്ണി ഷൈജേഷ്, സാമൂഹിക വിഭാഗം സെക്രട്ടറി പി.ജി. ജ്യോതിഷ്, ഞാറ്റുവേല ജനറൽ കൺവീനർ അനീഷ് പൂക്കാട് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. തുടർന്ന് പൊലിക നാട്ടുകൂട്ടം നാടൻപാട്ട് അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.