Posted On
date_range Updated On
date_range കല കുവൈത്ത് മെഗാ സാംസ്കാരിക മേള 'മാനവീയം 2022'ഒക്ടോബർ 14 ന്
കുവൈത്ത് സിറ്റി: കുവൈത്ത് മലയാളികളുടെ സാംസ്കാരിക മുഖമായ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്തിന്റെ ഈ വർഷത്തെ മെഗാ സാംസ്കാരിക മേള 'മാനവീയം 2022'ഒക്ടോബർ 14ന് വൈകീട്ട് മൂന്നിന് മഹ്ബുള്ള ഇന്നോവ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. പരിപാടിയിൽ പ്രമുഖ ചലച്ചിത്ര, നാടക നടൻ സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയാകും.
പ്രശസ്ത ഗായകൻ കണ്ണൂർ ഷെരീഫ്, നാടൻപാട്ട് കലാകാരി പ്രസീത ചാലക്കുടി എന്നിവർ ഒരുക്കുന്ന സംഗീത സന്ധ്യയും കുവൈത്തിലെ കലാകാരന്മാർ ഒരുക്കുന്ന വിവിധ കലാപരിപാടികളും നടക്കും. നാട്ടിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.