കുവൈത്ത് സിറ്റി: കല കുവൈത്തിെൻറ നേതൃത്വത്തിൽ കുവൈത്ത് പ്രവാസി പൊതുസമൂഹത്തിലെ എഴുത്തുകാർക്കായി ഓൺലൈനായി സംഘടിപ്പിച്ച സാഹിത്യോത്സവത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
'കോവിഡ്കാലത്തെ ക്ഷേമരാഷ്ട്ര സങ്കൽപം' എന്ന വിഷയത്തിൽ നടന്ന ഉപന്യാസ രചന മത്സരത്തിൽ ജോബി ബേബി ഒന്നാം സ്ഥാനവും റീന രാജൻ, ദിലീപ് നടേരി എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.
കഥരചന മത്സരത്തിൽ കെ.കെ. ജോബി ഒന്നാം സ്ഥാനവും സോണി തോമസ് രണ്ടാം സ്ഥാനവും ജെ.പി. രാജേന്ദ്രൻ മൂന്നാം സ്ഥാനവും നേടി. കവിതരചന മത്സരത്തിൽ മിഥു ചെറിയാൻ ഒന്നാം സ്ഥാനവും ഗ്രീഷ്മ റെജി, ഹരിരാജ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. നൂറോളം പേർ പങ്കെടുത്ത മത്സരത്തിൽനിന്നാണ് സമ്മാനാർഹരെ തിരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.