Posted On
date_range Updated On
date_range മധുവിെൻറ കൊലപാതകം: കല കുവൈത്ത് പ്രതിഷേധ കൂട്ടായ്മ
കുവൈത്ത് സിറ്റി: ആദിവാസി യുവാവ് മധുവിെൻറ ക്രൂരമായ കൊലപാതകത്തിൽ പ്രതിഷേധിച്ച് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മെഹബൂല കല സെൻററിൽ നടന്ന പ്രതിഷേധ പരിപാടിയിൽ ആക്ടിങ് പ്രസിഡൻറ് പ്രസീദ് കരുണാകരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സജി തോമസ് മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. കല കുവൈത്ത് സാഹിത്യവിഭാഗം സെക്രട്ടറി ദിലീപ് നടേരി പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. ജോയൻറ് സെക്രട്ടറി എം.പി. മുസ്ഫർ, ടി.വി. ഹിക്മത്ത്, സാം പൈനുംമൂട്, വി. അനിൽകുമാർ, ഷാജു വി. ഹനീഫ്, സി.എച്ച്. സന്തോഷ് എന്നിവർ ഐക്യദാർഢ്യം രേഖപ്പെടുത്തി സംസാരിച്ചു. അഭിഷേക് പള്ളിക്കര പ്രതിഷേധ കവിത ആലപിച്ചു. അബൂഹലീഫ മേഖല ആക്ടിങ് സെക്രട്ടറി ജോതിഷ് ചെറിയാൻ സ്വഗതവും മേഖല പ്രസിഡൻറ് പി.ബി. സുരേഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.