കുവൈത്ത് സിറ്റി: കല കുവൈത്ത് 43ാം വാർഷിക പ്രതിനിധി സമ്മേളനം ധീരജ് രാജേന്ദ്രൻ നഗറിൽ (അബ്ബാസിയ കല സെൻറർ) സി.പി.എം കോഴിക്കോട് ജില്ല കമ്മിറ്റി അംഗവും കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടറുമായ കെ.ടി. കുഞ്ഞിക്കണ്ണൻ ഒാൺലൈനായി ഉദ്ഘാടനം ചെയ്തു.
മനുഷ്യരാശി നേരിടുന്ന ഏതൊരു പ്രതിസന്ധിയും ഏറ്റവും അനുഭവിക്കേണ്ടി വരുന്നത് കുടിയേറ്റ തൊഴിലാളികളായ പ്രവാസികളാണെന്ന് അദ്ദേഹം പറഞ്ഞു. സാം പൈനുംമൂട്, ജ്യോതിഷ് ചെറിയാൻ, ഷിനി റോബർട്ട് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.
ജനറല്‍ സെക്രട്ടറി സി.കെ. നൗഷാദ് പ്രവർത്തന റിപ്പോർട്ടും ട്രഷറര്‍ പി.ബി. സുരേഷ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ലക്ഷക്കണക്കിന് പ്രവാസികളെ ബാധിക്കുന്ന കേന്ദ്ര സർക്കാറിെൻറ അശാസ്ത്രീയ ടി.ഡി.എസ് നിയമം പിൻവലിക്കുക, പ്രവാസി പുനരധിവാസം കോവിഡ് മൂലം മരണമടഞ്ഞ പ്രവാസികളുടെ ആശ്രിതർക്ക് കൂടി അടിയന്തരമായി നൽകുക, കെ-റെയിൽ പദ്ധതിക്ക് പിന്തുണ എന്നീ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. കുവൈത്തിലെ നാല് മേഖല സമ്മേളനങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 211 പ്രതിനിധികൾ പങ്കെടുത്തു.
ആർ.ഡി.ബി. ശ്രീജിത്ത്, എം.ജെ. സുരേഷ്, ടി.കെ. സൈജു, തസ്നീം എന്നിവര്‍ വിവിധ കമ്മിറ്റി ചുമതലകൾ വഹിച്ചു. ഡോ. വി.വി. രംഗൻ അനുശോചനം അവതരിപ്പിച്ചു. ആസഫ് അലി അഹമ്മദ് സ്വാഗതവും ജെ. സജി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.