ജോയ് ആലുക്കാസ് എക്സ്ചേഞ്ച് പരിസ്ഥിതി ദിനാഘോഷത്തിൽ അംഗങ്ങൾ
ജോയ് ആലുക്കാസ് എക്സ്ചേഞ്ച് പരിസ്ഥിതി ദിനാഘോഷം
കുവൈത്ത് സിറ്റി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജോയ് ആലുക്കാസ് എക്സ്ചേഞ്ച് കുവൈത്തിലുടനീളം വിവിധ സംരംഭങ്ങൾക്ക് തുടക്കമിട്ടു.തീരദേശ മേഖലകളുടെ സൗന്ദര്യം സംരക്ഷിക്കാൻ വിവിധ സ്ഥലങ്ങളിൽ ബീച്ച് ക്ലീനിങ്, വൃക്ഷതൈകളുടെ കൈമാറ്റം എന്നിവയായിരുന്നു പ്രധാന പരിപാടികൾ. ‘നമ്മളെ സംരക്ഷിക്കുക, പ്രകൃതിയെ സംരക്ഷിക്കുക’ എന്ന പ്രമേയത്തിലായിരുന്നു പരിപാടി. ജോയ് ആലുക്കാസ് എക്സ്ചേഞ്ച് സ്റ്റാഫും മാനേജ്മെന്റ് പ്രതിനിധികളും വിവിധ ഇടങ്ങളിൽ ഇതിന്റെ ഭാഗമായി ഒത്തുചേർന്നു.
ഉപഭോക്താക്കൾക്ക് ചെടി കൈമാറുന്നു
പരിസ്ഥിതി സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചെടികൾ ഉപഭോക്താക്കൾക്ക് കൈമാറി പച്ചപ്പിന്റെ സന്തോഷം പങ്കിട്ടു. ജനങ്ങളും പരിസ്ഥിതിയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം എടുത്തുകാണിക്കുന്നതായി പരിപാടി.കാമ്പയിൻ വിജയകരമാക്കുന്നതിൽ സഹകരിച്ച ടീം അംഗങ്ങൾക്ക് ജോയ് ആലുക്കാസ് അസിസ്റ്റന്റ് ജനറൽ മാനേജർ അബ്ദുൾ അസീസ് മാട്ടുവയിൽ നന്ദി പറഞ്ഞു. പരിസ്ഥിയുടെയും ഭൂമിയുടെയും സുസ്ഥിരതക്കായി ജോയ് ആലുക്കാസ് എക്സ്ചേഞ്ച് പ്രതിജ്ഞാബദ്ധമാണെന്നും കൂടുതൽ സാമൂഹിക കാമ്പയിനുകൾ സംഘടിപ്പിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.