Posted On
date_range Updated On
date_range ജെറ്റ് എയർവേസിൽ 12 ശതമാനം നിരക്കിളവ്
കുവൈത്ത് സിറ്റി: ശൈത്യകാല അവധിയോടനുബന്ധിച്ച് ജെറ്റ് എയർവേസ് പ്രത്യേക ഇളവ് പ്രഖ്യാപിച്ചു. കുവൈത്തിൽനിന്ന് ഇന്ത്യ, ബംഗ്ലാദേശ്, ഹോേങ്കാങ്, നേപ്പാൾ, സിംഗപ്പൂർ, ശ്രീലങ്ക, തായ്ലൻഡ് എന്നിവിടങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലേക്ക് പ്രീമിയർ, ഇക്കോണമി ക്ലാസുകളിൽ 12 ശതമാനം നിരക്കിളവ് ലഭിക്കും. നവംബർ 29 മുതൽ ഡിസംബർ ഒന്നുവരെ ഒാൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക. www.jetairways.com എന്ന വെബ്സൈറ്റിലൂടെയോ ജെറ്റ് എയർവേസിെൻറ മൊബൈൽ ഫോൺ ആപ്ലിക്കേഷനിലൂടെയോ ടിക്കറ്റ് ബുക്ക് ചെയ്യാം. മേയ് 31 വരെയുള്ള യാത്രക്കാണ് ഇളവ് ലഭിക്കുക. നേരിട്ടുള്ള യാത്രകൾക്ക് മാത്രമാണ് ആനുകൂല്യം. ഒരുഭാഗത്തേക്ക് മാത്രമായും രണ്ടുഭാഗത്തേക്കും ഇളവ് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.