Posted On
date_range Updated On
date_range ജലീബിൽ മാലിന്യം നിറഞ്ഞ പ്രദേശത്ത് തീപിടിച്ചു
കുവൈത്ത് സിറ്റി: ജലീബ് അല്‍ ശുയൂഖിലെ മാലിന്യം നിറഞ്ഞ പ്രദേശത്ത് തീപിടിച്ചു. ജലീബ് അല്‍ ശുയൂഖ്, അര്‍ദിയ ഭാഗങ്ങളിലെ അഗ്നിശമന, സുരക്ഷ പ്രവര്‍ത്തകര്‍ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. ആളപായമില്ല. പ്രദേശത്തെ താമസ കേന്ദ്രത്തിലേക്ക് തീ പടരുന്നതിനു മുമ്പുതന്നെ അണക്കാന്‍ സാധിച്ചു. പ്രദേശവാസികളെ അഗ്നിശമന സംഘം ഒഴിപ്പിച്ചിരുന്നു. തീ പടര്ന്നതിെൻറ കാരണം അന്വേഷിച്ചുവരുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.