പിടിച്ചെടുത്ത വസ്തുക്കൾ
കുവൈത്ത് സിറ്റി: ജയിൽ സമുച്ചയത്തിൽ നടത്തിയ പരിശോധനയിൽ വിവിധ വസ്തുക്കൾ പിടിച്ചെടുത്തു. ഫോണുകൾ, ആയുധങ്ങൾ, വയറുകൾ, മയക്കുമരുന്നെന്ന് സംശയിക്കുന്ന വസ്തുക്കൾ തുടങ്ങിയവ പിടിച്ചെടുത്തതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പ്രത്യേക സുരക്ഷ സേനയുടെ ഇൻസ്പെക്ഷൻ ടീമുകൾ, ജയിൽ സുരക്ഷ അഡ്മിനിസ്ട്രേഷനുമായി സഹകരിച്ചാണ് മിന്നൽ പരിശോധന നടത്തിയത്. സെൻട്രൽ ജയിലിലെ വാർഡുകളിലും തടവുകാരിലും സംഘം പരിശോധന നടത്തി. തുടർന്നാണ് ജയിലിൽ നിരോധിച്ച വസ്തുക്കൾ കണ്ടെടുത്തത്. രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. പിടിച്ചെടുത്ത വസ്തുക്കൾ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.