Posted On
date_range Updated On
date_range ഇസ്ലാമിക് കൗൺസിൽ റമദാൻ ക്വിസ് വിജയികൾ
കുവൈത്ത് സിറ്റി: റമദാനിലൂടെ റയ്യാനിലേക്ക് എന്ന തലക്കെട്ടിൽ കുവൈത്ത് കേരള ഇസ്ലാമ ിക് കൗൺസിൽ സംഘടിപ്പിച്ച കാമ്പയിനോടനുബന്ധിച്ച് ഫഹാഹീൽ മേഖല കമ്മിറ്റി നടത്തിയ ക്വിസ് മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. ഓൺലൈൻ ക്വിസ് മത്സരത്തിൽ അബ്ദുൽ റഷീദ് മംഗഫ്, മുഹമ്മദ് ശാഫി മംഗഫ്, അഷ്റഫ് മംഗഫ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കര്‍ഹരായി. ഓഫ്ലൈൻ ക്വിസ് മത്സരത്തിൽ മുസ്ബിർ, ജമീല സൂഖ് സബാഹ്, ഷക്കീൽ മംഗഫ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. വിജയികൾക്കുള്ള സമ്മാനങ്ങൾ ഇസ്ലാമിക് കൗൺസിൽ കേന്ദ്ര നേതാക്കളായ അബ്ദുൽ ഗഫൂർ ഫൈസി, മുഹമ്മദലി ഫൈസി, സൈനുൽ ആബിദീൻ ഫൈസി, നാസർ കോഡൂർ, അമീൻ മൗലവി എന്നിവർ വിതരണം ചെയ്തു.
മേഖലാ നേതാക്കളായ ഫൈസൽ ചാനെത്ത്, അൻസാർ ഹുദവി, റഷീദ് മസ്താൻ എന്നിവർ നേതൃത്വം നൽകി.
മേഖലാ നേതാക്കളായ ഫൈസൽ ചാനെത്ത്, അൻസാർ ഹുദവി, റഷീദ് മസ്താൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.