Posted On
date_range Updated On
date_range മാനവിക സൗഹാർദം ഊട്ടിയുറപ്പിക്കുക –ഇസ്ലാഹി സെൻറർ
കുവൈത്ത് സിറ്റി: ബഹുസ്വര സമൂഹത്തിൽ ജീവിക്കുന്ന നാം വിശ്വാസവും ആദർശവും നിലനിർത്ത ി ജീവിക്കുന്നതോടൊപ്പം ഇതര മതസ്ഥരുമായി മാനവിക സൗഹാർദത്തിലും സഹകരണത്തിലും കഴിയണമെന്ന് മുഹമ്മദ് അലി വാരം അഭിപ്രായപ്പെട്ടു. ‘ഇസ്ലാം പരിഹാരമാണ്’ എന്ന പ്രമേയത്തിൽ കുവൈത്ത് കേരള ഇസ്ലാഹി സെൻറർ സംഘടിപ്പിച്ചുവരുന്ന ദ്വൈമാസ കാമ്പയിനിെൻറ ഭാഗമായി കെ.കെ. ഐ.സി ഫർവാനിയ സൗത്ത് യൂനിറ്റ് ഫർവാനിയ ദാറുൽ ഹിഖ്മയിൽ സംഘടിപ്പിച്ച സ്നേഹവിരുന്നിൽ ‘ഇസ്ലാമും ബഹുസ്വരതയും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.‘ഇസ്ലാം സാധിച്ച സംസ്കരണം’ എന്ന വിഷയത്തിൽ അബ്ദുസ്സലാം സ്വലാഹി സംസാരിച്ചു. യൂനിറ്റ് പ്രസിഡൻറ് കെ.സി അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. യൂനിറ്റ് ജനറൽ സെക്രട്ടറി മുനീർ സ്വാഗതവും യൂനിറ്റ് ദഅ്വ സെക്രട്ടറി സാലിഹ് ബേപ്പൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.