‘ഇശൽ ബാൻഡ് കുവൈത്ത്’ ഇശൽ നൈറ്റിൽ നിന്ന്
കുവൈത്ത് സിറ്റി: കുവൈത്തിലെ കലാകാരന്മാരുടെ കൂട്ടായ്മയായ ‘ഇശൽ ബാൻഡ് കുവൈത്ത്’ ഇശൽ നൈറ്റ് സംഘടിപ്പിച്ചു. അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടി കുവൈത്ത് ഗായകൻ മുബാറക് അൽ റാഷിദ് ഉദ്ഘാടനം ചെയ്തു. ഇശൽ ബാൻഡ് ചെയർമാൻ ഗഫൂർ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. നാട്ടിലെ കല്യാണ വേദികളിലെ തരംഗമായി മാറിയ കൈകൊട്ടി പാട്ട്, കോൽക്കളി, ഒപ്പന, ഗാനമേള തുടങ്ങി നിരവധി കലാപരിപാടികൾ അരങ്ങേറി.
റോക് ചെയർമാൻ അബൂക്ക, ജീവകാരുണ്യ പ്രവർത്തകൻ നാസർ ഇബ്രാഹിം, മ്യുസിഷ്യൻ മനോജ് തലശ്ശേരി എന്നിവരെ സംഗമത്തിൽ ആദരിച്ചു. സത്താർ കുന്നിൽ, ഷബീർ മണ്ടോളി, ആബിദ് ഐ. ബ്ലാക്ക്, ബി.കെ. മജീദ് എന്നിവർ ആശംസകൾ നേർന്നു. ഫൗസാൻ, ഫായിസ് മൊട്ടമ്മൽ, അഷ്റഫ് പയ്യോളി, നസീർ കൊച്ചി, റഹനേഷ് പയ്യോളി, വാജിദ് കൊല്ലം, അൻസാർ ചോല എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജനറൽ കൺവീനർ ഷമീദ് സ്വാഗതവും മഹ്മൂദ് പെരുമ്പ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.