Posted On
date_range Updated On
date_range 19 ഇറാനിയന്‍ തടവുകാരെ കുവൈത്ത് കൈമാറി
കുവൈത്ത് സിറ്റി: 19 ഇറാനിയന്‍ തടവുകാരെ വെള്ളിയാഴ്ച രാത്രി കുവൈത്ത് ഇറാന് കൈമാറി. തടവു കാരുടെ മേല്‍ അവശേഷിക്കുന്ന ശിക്ഷ സ്വദേശത്തില്‍ നടപ്പാക്കാമെന്ന ധാരണയിലാണ് ഇവരെ കൈമാറിയത്. ഇറാന് എംബസി നടത്തിയ ശ്രമങ്ങള്‍ക്ക് ശേഷമാണ് തടവുകാരെ കൈമാറാന്‍ ധാരണയായത്. പ്രതികളെ ഇറാന് ജുഡീഷ്യല്‍ അതോറിറ്റിയുടെ പ്രതിനിധിക്കാണ് കൈമാറിയതെന്ന് അല്‍ റായ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. 2004 മുതല്‍തന്നെ കുവൈത്തും ഇറാനും തടവുകാരെ കൈമാറുന്നതുമായി ബന്ധപ്പെട്ട കരാറുകള്‍ നിലവിലുണ്ട്. ഇതുമൂലം ഇറാനിലെ കുവൈത്ത് തടവുകാര്‍ക്കും തിരിച്ചെത്താൻ കഴിയും. കഴിഞ്ഞ മാസം 12ന് കുവൈത്ത് ഇഖാമയുള്ള മത്സ്യത്തൊഴിലാളികളെ ഇറാൻ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ വിട്ടുകിട്ടുന്നതിനായി ചർച്ച നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.