ഇന്ത്യൻ സെൻട്രൽ സ്കൂൾ സ്റ്റാഫുകൾക്ക് മെട്രോ മെഡിക്കൽ ഗ്രൂപ് കോർപറേറ്റ് മാർക്കറ്റിങ്ഹെഡ് ബഷീർ ബാത്ത പ്രിവിലേജ് കാർഡ് കൈമാറുന്നു
ഇന്ത്യൻ സെൻട്രൽ സ്കൂൾ സ്റ്റാഫുകൾക്ക് ‘മെട്രോ ഫാമിലി ക്ലബ്’ പ്രിവിലേജ് കാർഡ് കൈമാറി
കുവൈത്ത് സിറ്റി: കുവൈത്തിലെ ആരോഗ്യസംരക്ഷണ മേഖലയിലെ പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ് ഇന്ത്യൻ സെൻട്രൽ സ്കൂൾ സ്റ്റാഫുകൾക്ക് മെട്രോയുടെ ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി.
മെട്രോ മെഡിക്കൽ ഗ്രൂപ് കോർപറേറ്റ് മാർക്കറ്റിങ് ഹെഡ് ബഷീർ ബാത്ത, ഇന്ത്യൻ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ സുജാത ശിവകൃഷ്ണൻ, ആക്റ്റിവിറ്റി ഡയറക്ടർ ടോബി മാത്യു എന്നിവർക്ക് പ്രിവിലേജ് കാർഡ് കൈമാറി.
വൈവിധ്യമാർന്ന ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങളും കിഴിവുകളും പ്രിവിലേജ് കാർഡിലൂടെ ലഭ്യമാണ്. ഡിജിറ്റൽ എക്സ്-റേകൾ, എം.ആർ.ഐ സ്കാനുകൾ, സി.ടി സ്കാനുകൾ, ബോൺ മിനറൽ ഡെൻസിറ്റി (ബി.എം.ഡി) ടെസ്റ്റുകൾ എന്നിവയുൾപ്പെടെ വിവിധ മെഡിക്കൽ സേവനങ്ങൾ ഇന്ത്യൻ സെൻട്രൽ സ്കൂൾ സ്റ്റാഫുകൾക്ക് മിതമായ നിരക്കിൽ ഉപയോഗപ്പെടുത്താം.
ഡേ കെയർ സർജറി, യൂറോളജി, കാർഡിയോളജി, ഇ.എൻ.ടി, ഓർത്തോപീഡിക്സ്, ഒഫ്താൽമോളജി തുടങ്ങി നിരവധി സ്പെഷാലിറ്റികളിലും കിഴിവുകൾ ലഭിക്കും.
ഡെന്റൽ, ഡെർമറ്റോളജി നടപടിക്രമങ്ങൾ, ഇൻ ഹൗസ് ലാബ് ടെസ്റ്റുകൾ എന്നിവയും കുറഞ്ഞ നിരക്കിൽ പ്രയോജനപ്പെടുത്താം. ഒപ്റ്റിക്കൽ വിഭാഗത്തിലും ഡിസ്കൗണ്ടുകളും, തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ സൗജന്യ ഡെലിവറിയും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.