ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈക കുവൈത്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹുമായി കൂടിക്കാഴ്ചയിൽ
ഇന്ത്യൻ അംബാസഡർ കുവൈത്ത് ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈക കുവൈത്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിനെ സന്ദർശിച്ചു. ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ ഭരണകാലത്ത് ഏർപ്പെടുത്തിയ പ്രവാസി സൗഹൃദ നടപടികൾക്ക് ഡോ.ആദർശ് സ്വൈക കുവൈത്ത് ഉപ പ്രധാനമന്ത്രിയെ നന്ദി അറിയിച്ചു.
ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ അംബാസഡർ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിനെ അറിയിക്കുകയും ചെയ്തു. ഇന്ത്യൻ എംബസിയിലെയും കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെയും മുതിർന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.